---
title: "ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനവും ക്ഷേത്ര മഹല്ല് സംഗമവും"
english_title: "Inauguration of Dialysis Machine and Kshetra Mahal Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79418/Inauguration of Dialysis Machine and Kshetra Mahal Sangam"
published_at: "2022-11-09T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bb92d010b5_OBIT_CARD_JPG.JPG"
keywords: []
---

# ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനവും ക്ഷേത്ര മഹല്ല് സംഗമവും

> **Lead Summary:** **ചെറുവണ്ണൂര്‍:** മുയിപ്പോത്ത് ക്രസന്റ് - തണല്‍ ഡയാലിസിസ് സെന്ററിലെ ഒമ്പതാമത്തെ ഡയാലിസിസ് മെഷീന്‍ തണല്‍ ചെയര്‍മാന്‍ ഡോ: ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ഈ മെഷീന്‍ കൂടി വന്നതോടെ നിലവില്‍ 32 രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന സെന്ററില്‍ നാല് പേര്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാനുള്ള അവസരം ലഭിക്കും.

## Article Content

**ചെറുവണ്ണൂര്‍:** മുയിപ്പോത്ത് ക്രസന്റ് - തണല്‍ ഡയാലിസിസ് സെന്ററിലെ ഒമ്പതാമത്തെ ഡയാലിസിസ് മെഷീന്‍ തണല്‍ ചെയര്‍മാന്‍ ഡോ: ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ഈ മെഷീന്‍ കൂടി വന്നതോടെ നിലവില്‍ 32 രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന സെന്ററില്‍ നാല് പേര്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാനുള്ള അവസരം ലഭിക്കും.

പെയിന്‍ & പാലിയേറ്റീവ് സെന്ററും, ഫിസിയൊ തെറാപ്പി സെന്ററും, ഭിന്നശേഷിക്കാര്‍ക്കായുള്ള ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും, ഡയാലിസിസ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രസന്റ് കെയര്‍ ഹോമില്‍ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനത്തോടാനുബന്ധിച്ചു നടന്ന ചെറുവണ്ണൂര്‍, തിരുവള്ളൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലെ ക്ഷേത്ര മഹല്ല് സാരഥികളുടെ സംഗമം ഏറെ ശ്രദ്ദേയമായി.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.ആര്‍ രാഘവന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയും ഡയാലിസിസ് ടെക്നിഷ്യന്മാരെ ആദരിക്കുകയും ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി ക്രസന്റും തണലും ചേര്‍ന്നുള്ള പുതിയ സംരംഭത്തിന്റെ പ്രഖ്യാപനവും ഡോ : ഇദ്രീസ് നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, മെമ്പര്‍മാരായ ആര്‍.പി ഷോബിഷ്, എ.കെ ഉമ്മര്‍, ഇ.കെ സുബൈദ എന്നിവരും വിവിധ ക്ഷേത്ര മഹല്ല് കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.

എന്‍.എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ടോടി രാജന്‍ നായര്‍ സ്വാഗതവും പാലിശ്ശേരി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79418/Inauguration of Dialysis Machine and Kshetra Mahal Sangam)